കൊച്ചി : ആലുവ സ്വർണ കവർച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി ജമാലിനെ ആണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ചതിന് ഇടനിലക്കാരായ ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.
മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പന നടത്തിയത് ജമാല്‍ ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. കവർച്ച ചെയ്ത 20 കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം ഇവരുടെ ഇടനിലയിൽ കോട്ടയത്തെ ജ്വല്ലറിയിൽ വിറ്റഴിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്ത അഞ്ച് പേരെയും ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കവർച്ച സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ മെയ് പത്തിനായിരുന്നു സംഭവം. ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഏകദേശം ആറ് കോടി രൂപ മൂല്യമുള്ള 20 കിലോ സ്വര്‍ണം, വാഹനം ആക്രമിച്ച് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Post Your Comments