വാഷിംഗ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തൊഴിലന്വേഷകരെ യു.എസില്‍ നിന്നും അകറ്റുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ട്രംപ് ഭരണകൂടം ശക്തമാക്കിയതോടെയാണ് ഈ മാറ്റം. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ കാനഡ, ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളെയാണ് തൊഴിലിനായി ഏറെ ആശ്രയിക്കുന്നത്. വിദേശികളെ സ്വീകരിക്കുന്നതില്‍ ഇരുരാജ്യങ്ങളുടേയും ഉദാര നിലപാട് തന്നെയാണ് ഇതിനു കാരണം.
വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായുള്ള വെബ്‌സൈറ്റായ ഇന്‍ഡീഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments