Latest NewsIndia

ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നതിന് ജിഎസ്ടി കൗണ്‍സിലിന്‍റെ അനുമതി

ന്യൂഡല്‍ഹി : പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്‍റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തുക. . ഒരു ശതമാനം സെസിലൂടെ കേരളത്തിന് വര്‍ഷം 500 കോടി രൂപ കിട്ടുമെന്നും ഇത് രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി ഇങ്ങനെ സമാഹരിക്കാനാകുമെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുന്നത്എപ്രകാരമായിരിക്കണമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോട്ടറിയുടെ നികുതി ഏകീകരിക്കുന്നത് മന്ത്രിതല ഉപസമിതി പരിശോധിക്കും.

ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണ നികുതി റിട്ടേണ്‍ നല്‍കിയാല്‍ മതി. കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ വര്‍ദ്ദനയുണ്ടായി എന്ന് തോമസ് ഐസക് പറഞ്ഞു.

നികുതി അടച്ചെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നമ്ബര്‍ പ്ളേറ്റ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കും. വാഹനം കടന്നുപോകുമ്ബോഴേ ഇതിലുടെ നികുതി സംബന്ധിച്ച വിവരങ്ങള്‍ കിട്ടും.

ജിഎസ്ടി രജിസ്ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കുകയായിരുന്നു. ഇതോടെ ഇനി 40 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് മാത്രം ജിഎസ‌്ടി രജിസ്ട്രേഷന്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button