കോട്ടയം: മായം കലര്‍ന്ന എണ്ണ പേരു മാറ്റി ബ്രാന്‍ഡഡ് ആയി വിപണി കീഴടക്കുന്നു .തൃശൂരില്‍ നിന്നെത്തുന്ന ലൂസ് വെളിച്ചെണ്ണ(പായ്ക്കററ് അല്ലാത്തത്) വില കിലോയ്ക്ക് 200 രൂപ കടന്നു. ഇതോടെയാണ് വ്യാജന്‍ വീണ്ടും പേരു മാറ്റി വിപണിയില്‍ എത്തുന്നത്. തമിഴ്നാട്ടിലെ കാങ്കയത്തു നിന്ന് എത്തുന്ന കൃത്രിമ വെളിച്ചെണ്ണ അതിര്‍ത്തി കടന്ന് മിക്സിംഗ് യൂണിറ്റുകളില്‍ എത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ പേരിനോട് സാമ്യമുള്ള പേരുകളില്‍ രൂപ മാറ്റത്തോടെ ഇറക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഉടമമസ്ഥതയിലുള്ള കേരഫെഡിന്റെ കേര എന്ന പേരിനൊപ്പം മറ്റു പേരുകള്‍ ചേര്‍ത്ത് ഒരു ഡസനോളം ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ഇടയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചതോടെ പേരു മാറ്റി കൃത്രിമവെളിച്ചെണ്ണ മറ്റു ബ്രാന്‍ഡുകളിലിറങ്ങും. 20 ശതമാനം വെളിച്ചെണ്ണയും 80 ശതമാനം മാറാ രോഗങ്ങള്‍ക്കു സാദ്ധ്യതയുള്ള വിഷ വസ്തുക്കളുമാണ് .കൃത്രിമവെളിച്ചെണ്ണയില്‍ ഉള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുമ്ബോഴും പേരു മാറ്റി റീ പായ്ക്കറ്റിലെത്തുന്ന വ്യാജനെ തടയാന്‍ കഴിയുന്നില്ല .
2018 മേയ് 31ന് 45 ബ്രാന്‍ഡും ജൂണ്‍ 30ന് 51 ബ്രാന്‍ഡും ഡിസംബര്‍ 18ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം. വിില്‍പ്പന എന്നിവ തടഞ്ഞിരുന്നു . വീണ്ടും മറ്റു പേരുകളില്‍ ഇവ ഇറക്കുന്നത് തടയാന്‍ കഴിയുന്നില്ല . ഇടയ്ക്ക് നിരോധനവും വീണ്ടും മറ്റൊരു പേരില്‍ അത് തന്നെ വില്‍പ്പനയ്ക്ക് എത്തിയിട്ടും തടയാന്‍ കഴിയുന്നില്ല. ലിറ്ററിന് 220 രൂപ മുതലാണ് ബ്രാന്‍ഡഡ് വെളിച്ചെണ്ണയുടെ കുറഞ്ഞ വില .വിപണി വില വര്‍ദ്ധിക്കുന്നതനുസരിച്ച് ബ്രാന്‍ഡഡ് വിലയും ഉയര്‍ത്തും.
Post Your Comments