കഴക്കൂട്ടം : കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.കണ്ണാന്തുറ പഴയ ജിവി രാജ സ്പോർട്സ് സ്കൂളിനു സമീപം ഹിൽഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാം (21)ആണ് തിരയിൽപ്പെട്ടത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് സച്ചിൻ കടലിൽ കുളിക്കാനിറങ്ങിയത്.
തുമ്പ സെന്റ് സെന്റ് സേവ്യേഴ്സ് കോളജിനു സമീപമുള്ള തീരത്താണ് ഇവർ കുളിക്കാനിറങ്ങിയത്.
കൂട്ടുകാരായ വിജിൽ, മനുപ്രസാദ്, വൈശാഖ് എന്നിവരുമായി വൈകുന്നേരം 4 മണിക്കാണ് സച്ചിൻ കുളിക്കാനിറങ്ങിയത്. പിന്നീട് സച്ചിൻ തിരയിൽപെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
എന്നാൽ അപ്പോഴേക്കും സച്ചിൻ മരിച്ചിരുന്നു. ഈ ഭാഗത്ത് ശക്തമായ തിരയുള്ളതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പോലും ഇവിടെ വള്ളം ഇറക്കാറില്ല.സിവിൽ എൻജിനിയറിങ് ബിരുദധാരിയായ സച്ചിൻ ശ്യാം പട്ടത്തുള്ള സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
Post Your Comments