ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്ദ് നിയമസാഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വവും നടത്തിയ ഒരു ദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുര്‍ജേവാല, നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ കമ്മ്യൂണിക്കേഷന്‍ വിഭാലം തലവനാണ്.
ഐഎന്‍എല്‍ഡി ശ്ക്തി കേന്ദ്രമാണ് ജിന്ദ്. അതേസമയം അടുത്തിലെ ഹരിയാനയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ഐഎന്‍എല്‍ഡിയിലെ ഭിന്നത മുതലാക്കി നേട്ടം കൈവരിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ജാട്ട് ശക്തി കേന്ദ്രമായ ജിന്ദില്‍ സുര്‍ജേവാലയ്ക്ക് അനുകൂലമായി കാറ്്‌റു വീശുമെന്നു തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്.
എംഎല്‍എയായിരുന്ന ഹരിചനന്ദ് മിദ്ദയുടെ മരണത്തെ തുടര്‍ന്നാണ് ജിന്ദില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം മിദ്ദയുടെ മകന്‍ കൃഷ്ണ മിദ്ദയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Post Your Comments