കല്‍പ്പറ്റ: ഭൂമിയില്‍ നിന്നും പതഞ്ഞു പൊന്തുന്ന ഭീമന്‍ പക പ്രദേശത്ത് ആശങ്ക പരത്തുന്നു. വയനാട് കല്‍പ്പറ്റയിലെ മേപ്പാടിലാണ് സംഭവം. ഒരാള്‍ പൊക്കത്തില്‍ വരെ പത നുരഞ്ഞു പൊന്തിയിട്ടുണ്ട്. അതേസമയം ഈ വിചിത്ര ദ്രാവകം എന്താണെന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ പ്രദേശ വാസികള്‍ ഭീതിയിലാണ്.
ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്ത് ഒരു കുടിവെള്ള കിണറിനു സമീപത്താണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തിയത്. ഇന്നലെ രാത്രിയിലാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാകുന്നതായും ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ഇതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനോടൊപ്പം വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
അതേസമയം പെട്ടെന്നുണ്ടായ പ്രതിഭാസത്തിനെ കുറിച്ച് വ്യക്തമായൊരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എന്നാല്‍ പത ഉയരുന്നത് കാണാന്‍ നിരവധി സഞ്ചാരികളാണ് മേപ്പാടിയില്‍ എത്തുന്നത്.
Post Your Comments