Latest NewsKeralaIndia

‘മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചു നൽകണം’ : സര്‍ക്കാരിനെ വെട്ടിലാക്കി മലയരയര്‍ സമരരംഗത്തേക്ക്

ആചാര ലംഘനത്തിന് എതിരെ നടപടി എടുത്ത ശബരിമല തന്ത്രിയ്ക്കും പന്തളം കൊട്ടാരത്തിനും മലയരയ സഭ പൂർണ പിന്തുണ നൽകുന്നു.

പത്തനംതിട്ട: മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാന്‍ ഉള്ള അവകാശം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭ രംഗത്തെത്തി. മകര ജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചു നൽകണമെന്ന് അഖില തിരുവിതാംകൂർ മലയരയ മഹാസഭ ആവശ്യപ്പെട്ടു. ആചാര ലംഘനത്തിന് എതിരെ നടപടി എടുത്ത ശബരിമല തന്ത്രിയ്ക്കും പന്തളം കൊട്ടാരത്തിനും മലയരയ സഭ പൂർണ പിന്തുണ നൽകുന്നു.

ശബരിമല യുവതി പ്രവേശനം അംഗീകരിക്കാനാകില്ലെന്നും മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് പി.കെ. ശശിധരൻ ഒരു ചാനലിനോട് പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെ ഇവർ ശക്തമായി എതിർക്കുകയും ചെയ്യുന്നു. ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തിൽ മലയരയര്‍ പന്തളം കൊട്ടാരത്തോടും തന്ത്രിയോടും ഒപ്പം ആണ്. ‘ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ നോക്കുന്നത് നിന്ദ്യമാണ്.’

തന്ത്രി വിശ്വാസികളെ സംബന്ധിച്ച്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പിതൃസ്ഥാനീയന്‍ ആണ്. തന്ത്രിക്കെതിരെ കേസ് എടുക്കും എന്നു പറയുന്നത് പിതാവിനെതിരെ കേസ് എടുക്കമെന്ന് പറയുന്നത് പോലെയാണെന്നും ശശിധരന്‍ പറഞ്ഞു. ശബരിമലയുടെ ബന്ധമുള്ള ഇവരുടെ പ്രക്ഷോഭം സർക്കാരിനെ വെട്ടിലാക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button