വാഷിങ്ടണ്‍ : രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയിലും മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുവാനുള്ള തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇതിനായുള്ള ഫണ്ട് നല്‍കണമെന്ന് അദ്ദേഹം പൗരന്‍മാരോട് ടെലിവിഷനിലൂടെ അവശ്യപ്പെട്ടു.
രാജ്യ സുരക്ഷയ്ക്കുവേണ്ടിയും മാനുഷിക പരിഗണനവെച്ചും ഫണ്ട് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ‘ഇത് തെറ്റിനും ശരിയ്ക്കും ഇടയിലുള്ള ഒരു തിരഞ്ഞെടുക്കലാണ്. അമേരിക്കന്‍ പൗരന്മാരോടുള്ള കടമ നമ്മള്‍ നിറവേറ്റിയോ എന്നതുമായി ബന്ധപ്പെട്ട വിഷയമാണിത്.
ധനികരായ രാഷ്ട്രീയക്കാര്‍ വീടിനുചുറ്റും ചുവരുകളും ഗെയ്റ്റുകളും നിര്‍മ്മിക്കുന്നത് പുറത്തുള്ള ആളുകളോടുള്ള വിദ്വേഷം കൊണ്ടല്ല അവര്‍ മതിലുകള്‍ നിര്‍മ്മിക്കുന്നത്. മറിച്ച് അകത്തുള്ളവരോടുള്ള ഇഷ്ടംകൊണ്ടാണ്. തന്റെ തീരുമാനത്തെ ന്യായീകരിച്ച് കൊണ്ട് ട്രംപ് പറഞ്ഞു.
Post Your Comments