Latest NewsKerala

നാളെമുതല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണിയെ തുടർന്ന് സം​സ്ഥാ​ന​ത്ത് നാളെമുതല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. അ​ങ്ക​മാ​ലി-​ക​ള​മ​ശേ​രി സെ​ക്ഷ​നി​ലാണ് ട്രാങ്ക് അനുബന്ധപണികള്‍ നടക്കുന്നത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ല്‍ ട്രെയിനുകള്‍ പിടിച്ചിടും. ഗു​രു​വാ​യൂ​ര്‍-​ചെ​ന്നെ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ് നാളെ മു​ത​ല്‍ ഈ മാസം 13 വ​രെ ര​ണ്ട​ര മ​ണി​ക്കൂ​ര്‍ വൈ​കി രാ​ത്രി 11.55 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 10 മു​ത​ല്‍ 13 വ​രെ അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ല്‍ പി​ടി​ച്ചി​ടു​ന്ന ട്രെ​യി​നു​ക​ള്‍: മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പ​രും എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത/​രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് 40 മി​നി​റ്റ് പി​ടി​ച്ചി​ടും.

പാ​റ്റ്ന-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 10 ന് ​ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. ഗം​ഗാ​ന​ഗ​ര്‍-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് 10 ന് ​ര​ണ്ട് മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 10, 11 തീ​യ​തി​ക​ളി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. വെ​രാ​വ​ല്‍-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 11 നും ​ഗാ​ന്ധി​ധാം-​നാ​ഗ​ര്‍​കോ​വി​ല്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 12 നും ​ഓ​ഖ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 13 നും ​ര​ണ്ടു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 13 ന് ​ര​ണ്ടു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ് പിടിച്ചിടും. ഇതേദിവസം ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ല്‍ ഫെ​യ​ര്‍ സ്പെ​ഷ​ല്‍ ട്ര​യി​ന്‍ 13 ന് ​ഒ​ന്ന​ര മ​ണി​ക്കൂ​റും പി​ടി​ച്ചി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button