
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. 300 പേര്‍ക്കു പരിക്കേറ്റു. പ്രിട്ടോറിയയില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൗണ്ടന്‍ വ്യൂ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്കു മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരില്‍ 82 പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments