Latest NewsCarsIndia

ബെന്‍സ് മോഹിച്ച കര്‍ഷകന്‍: എട്ടാം വയസിലെ സ്വപ്‌നം യാഥാര്‍ഥ്യമായത് 88ല്‍

കുട്ടിക്കാലത്ത് സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്‌ന സാക്ഷാത്കാരമാണ് ദേവരാജന് മെര്‍സിഡസ് ബെന്‍സ് കാര്‍. പക്ഷേ കര്‍ഷകനായ ദേവരാജന്‍ താന്‍ എട്ടാം വയസില്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് 88-ാം വയസിലാണ്.

തമിഴ്‌നാട് സ്വദേശിയായ ദേവരാജന്‍ 33 ലക്ഷം വിലവരുന്ന മെര്‍സിഡസ് ബെന്‍സ് ബി ക്ലാസ് കാറാണ് സ്വന്തമാക്കിയത്. എട്ടു വയസുള്ളപ്പോഴാണ് ദേവരാജന്‍ ആദ്യമായി ബെന്‍സ് കാര്‍ കാണുന്നത്. കാറിന്റെ പേരോ വിലയോ ഒന്നുമറിയില്ലെങ്കിലും പണമുണ്ടാക്കി അതുപോലൊന്ന് വാങ്ങണമെന്ന് അന്നേ ഉറപ്പിച്ചു. പിന്നീട് ആ ആഗ്രഹത്തിന് എല്ലാ പിന്തുണയുമേകി കുടുംബാംഗങ്ങളും ഒപ്പം നിന്നു.

കാര്‍ വാങ്ങിയ ശേഷമുള്ള ദേവരാജന്റെയും കുടുംബത്തിന്റെയും ആഘോഷം വീഡിയോ ആയി ചിത്രീകരിച്ചിരിക്കുകയാണ് ചെന്നൈയിലെ ട്രാന്‍സ് കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button