Latest NewsKerala

തമിഴ്നാട് സർക്കാർ ബസുകൾക്ക് പമ്പവരെ പോകാൻ അനുമതി

കൊച്ചി : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ക്ക് പമ്പ വരെ സര്‍വീസ് നടത്താന്‍ അനുമതി. ഹൈക്കോടതിയാണ് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധിയുണ്ടായത്.

ശബരിമലയിലേക്കുള്ള സര്‍വീസ് നടത്താൻ അനുമതിക്കായി കേരള സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടും ഫലം ഉണ്ടാകാത്തതിനെ തുടർന്നാണ് തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷൻ കേരളാ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ കെഎസ്‌ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button