പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് മഞ്ജു പുറത്തുവിട്ട ചിത്രത്തില്‍ മുടിനരച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവ് മഞ്ജു പ്രതികരിച്ചു. വേഷപ്രഛന്നയായല്ല താന്‍ പോയതെന്നും മുടിയില്‍ ഭസ്മമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു. പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും അവര്‍.
അയ്യപ്പ സേവാ സംഘമാണ് തന്നെ സഹായിച്ചതെന്നും മഞ്ജു പറഞ്ഞു. അതേസമയം സംഘംഇത് നിഷേധിച്ചു.
പ്രായം ചെന്ന സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ തലമുടി നരപ്പിച്ചിരുന്നു. അതോടൊപ്പം വലിയ വട്ടക്കണ്ണട വയ്ക്കുകയും ചെയ്തതായി വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍. നടപ്പന്തലിനു സമീപമുള്ള ഫ്ളൈ ഓവറിനുമുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
Post Your Comments