Latest NewsKerala

കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും

പെരിന്തല്‍മണ്ണ: കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കനകദുര്‍ഗയെ സഹോദരനും ഭര്‍തൃവീട്ടുകാരും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് തന്നെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ സംരക്ഷിച്ച് കഴിയാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് കനക ദുര്‍ഗ കോടതിയെ സമീപിച്ചിരുന്നു .കനകദുര്‍ഗയുടെ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു.

ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയതോടെ കനത്ത സുരക്ഷയില്‍ കനകദുര്‍ഗയെ മഹിളാ മന്ദിരത്തില്‍ തിരികെ എത്തിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃവീട്ടുകാരും സഹോദരനും തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button