കൊല്ലം: ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെടുന്ന കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവായ ചാത്തന്നൂര്‍ സ്വദേശി എസ് പി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂര്‍ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ.
നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്ക്കുന്നവരുടെ പിന്തുണ തനിക്ക് ലഭിച്ചാതായും മഞ്ചു പറയുന്നു.
എന്നാല്‍ അയ്യപ്പ സേവാ സംഘം മഞ്ജുവിന്റെ വാദം തള്ളി. സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വൈസ് പ്രസിഡന്റ് പി ബാലന് പറഞ്ഞു.
പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു മഞ്ജുവിന്റെ ശബരിമല ദര്‍ശനം.
Post Your Comments