NewsIndia

നമോ എഗൈന്‍ ‘ഹിറ്റ്‌സ് ദ സ്‌ക്രീന്‍’

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. ‘നമോ എഗൈന്‍’ എന്ന പേരില്‍ ഒരു ‘ഹൂഡി ചലഞ്ചു’മായാണ് ബി ജെ പി മന്ത്രിമാരും എം പിമാരും ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണികള്‍ മുന്‍പോട്ട് വന്നിരിക്കുന്നത്.

ചലഞ്ചിന് തുടക്കം കുറിച്ച് അനുരാഗ് ഠാക്കൂര്‍ എം പി നമോ എഗൈന്‍ എന്ന് രേഖപ്പെടുത്തിയ ഹൂഡി ടീഷര്‍ട്ട് ധരിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഹൂഡി ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രം അനുരാഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബി ജെ പി അനുകൂലികള്‍. ഒപ്പം ‘ലുക്കിംഗ് ഗുഡ്’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗഹ്ലോത്.’ഞാന്‍ ഇത് ധരിച്ചു, നിങ്ങള്‍ ഇത് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ധരിക്കുകയാണെങ്കില്‍ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ധരിക്കണം’ അദ്ദേഹം പറഞ്ഞു.

‘2019ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം,ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ ട്വീറ്റ്. കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, നരേന്ദ്ര സിങ് തോമര്‍, രാധാ മോഹന്‍ സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍ തുടങ്ങിയവരെയടക്കം ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയെ ബി ജെ പി അണികള്‍ ‘നമോ’ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button