
മയ്യഴി: മലയാള കലാഗ്രാമം ദ്വിദിന രജതജൂബിലി ആഘോഷം 12 ന് രാവിലെ 10 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ ഗവേഷകന്‍ കെ.കെ.മാരാര്‍ അധ്യക്ഷത വഹിക്കും. മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം നേടിയ ടി.പത്മനാഭനെ ചടങ്ങില്‍ ആദരിക്കും.
13 ന് രാവിലെ 11 മുതല്‍ സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, വീണക്കച്ചേരി എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 2.30 ന് സമാപന സമ്മേളനം ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും.
Post Your Comments