വിഴിഞ്ഞം: പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്ബ് ഒടിഞ്ഞ് താഴെവീണു കൈയൊടിഞ്ഞു. തിരുവനന്തപുരം കോവളത്താണ് സംഭവം. ഇതര സംസ്ഥാനക്കാരനായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കോവളം പോലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പശ്ചിമബംഗാള്‍ സ്വദേശി സോളമണ്ഡ്( 22) ആണ് മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
അഗ്നിശമന സേനാംഗങ്ങളെത്തി അനുനയിപ്പിക്കുന്നതിനിടെ യുവാവ് ഇരുന്നിരുന്ന മരക്കൊമ്ബ് ഒടിയുകയായിരുന്നു. മതിലില്‍ തട്ടി മരത്തിന് താഴെവിരിച്ച മെത്തയിലേക്ക് വീണ ഇയാളുടെ ഇടതുകൈ പൊട്ടി. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ കയറുന്നതിന് മുമ്ബ് ഇയാള്‍ എലിവിഷവും കഴിച്ചിരുന്നതായാണ് വിവരം.
Post Your Comments