ന്യൂഡല്‍ഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 29 ന് രാഹുല്‍ ഗാന്ധി കൊച്ചി സന്ദര്‍ശിക്കും.
കെ.പി.സി.സി പുനഃസംഘടന ചര്‍ച്ച പൂര്‍ത്തിയായി. എഴുപത് ശതമാനത്തിലധികം ബൂത്തുകള്‍ പുന:സംഘടിപ്പിച്ചു. ബാക്കി ബൂത്തുകള്‍ ഉടന്‍ പുനഃസംഘടിപ്പിക്കും. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ നടപ്പിലാക്കും. അടുത്ത മാസം മൂന്ന് മുതല്‍ കാസര്‍കോട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര തുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ ആന്‍റണിസമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലില്‍ അച്ചടക്കം ഉറപ്പാക്കും.
ശബരിമല ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഈ മാസമെത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ബൂത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മുല്ലപ്പള്ളിയുടെ പ്രചാരണ യാത്രയുംഉദ്ഘാടനം ചെയ്യും.
Post Your Comments