Latest NewsKeralaNattuvartha

മകളുടെ വിവാഹം ക്ഷണിച്ച് തിരിച്ച് വരുമ്പോൾ വാഹനാപകടം : പിതാവ് മരിച്ചു

കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് തിരിച്ച് വരുമ്പോഴുണ്ടായ വാഹനാപകടത്തിൽ പിതാവിനു ദാരുണാന്ത്യം. ബൈക്കിൽ കാറിടിച്ച് പെരുമണ്ണ ഇരുമ്പുച്ചീടത്തിൽ സിയ്യാലി (76)യാണ് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഈ മാസം 20 നാണ് സിയ്യാലിയുടെ മകൾ മഹ്റൂഫയുടെ വിവാഹം. ബന്ധുവീടുകളിൽ ക്ഷണിച്ച ശേഷം ബന്ധുവായ മോട്ടമ്മൽ അബ്ദുറഹിമാനൊപ്പം ബൈക്കിൽ വീട്ടിലേക്ക് തിരിച്ച് വരവെ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് സിയ്യാലി മരണപ്പെട്ടത്. അബ്ദുറഹിമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സിയ്യാലിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച പുതിയ പറമ്പത്ത് ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും. ഭാര്യ: ഖദീജ, മക്കൾ: മഹ്റൂഫ, ഫഹറുദ്ധീൻ, സഹോദരൻ: കുഞ്ഞർമു

shortlink

Related Articles

Post Your Comments

Related Articles


Back to top button