KeralaLatest News

കൊല്ലം ബൈപാസ് ഉദ്‌ഘാടകനെ തീരുമാനിച്ചു

കൊല്ലം : ബൈപ്പാസിന്റെ ഉദ്‌ഘാടനം ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർവഹിക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗം 5 :20 ന് കൊല്ലത്ത് എത്തുമെന്നാണ് അറിയിപ്പ്.

ഉദ്‌ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് തിരുവനന്തപുരത്തു പറഞ്ഞു. കേരളം ഹൗസ്‌ റസിഡന്റ് കമ്മിഷണറെയാണ് സന്ദർശനവിവരം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button