തിരുവനന്തപുരം: തിരുവന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തതിനോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിക്കുന്നു. ആക്രമണത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമമുണ്ടായി. സമരാനുകൂലികള്‍ വ്യാപകമായി ട്രെയി
തടഞ്ഞു. പൊതുഗതാഗതം താറുമാറായി. ദേശീയ പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറി.
സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയത്. അക്രമികളില്‍, ഇതേ ബാങ്കിലെ ജീവനക്കാരനും ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
Post Your Comments