KeralaLatest News

ജയ്പൂര്‍ കൃതിമകാലുകള്‍ക്കും അനുബന്ധ അവയവങ്ങള്‍ക്കും സൗജന്യകേന്ദ്രം തുറന്നു

തിരുവനന്തപുരം: കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവില്‍ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസിന്റെ നേതൃത്വത്തിലാണ് ജയ്പൂര്‍ കാലിന്റെ നിര്‍മാണ കേന്ദ്രം തുറന്നിരിക്കുന്നത്. കൃത്രിമ കാല്‍ റെഡിമെയ്ഡ് ആയി നല്‍കുകയല്ല ആവശ്യങ്ങള്‍ പരിഗണിച്ച് നിര്‍മിച്ചു നല്‍കുന്നതിന് കേന്ദ്രം തന്നെ സ്ഥാപിച്ചാണ് ഈ സൗജന്യ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അളവും ആവശ്യവും ലഭിച്ചാല്‍ പരിശീലനം സിദ്ധിച്ചവരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. ഇവരുടെ സഹായത്താല്‍ കൃതിമകാലുകള്‍ വേഗത്തില്‍ നിര്‍മിക്കുന്നതിന് സാധിക്കും.

സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും അംഗ പരിമിതരെ സഹായിക്കാനാണ് കിംസ് ജയ്പൂര്‍ ഫൂട്ട് സെന്റര്‍ ലക്ഷ്യമിടുന്നത്. മുട്ടിന് താഴെ കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് ജയ്പൂര്‍ കൃത്രിമ കാല്‍ ഉപയോഗിച്ച് വളരെ എളുപ്പം ഇരിക്കാനും ഓടാനും കയറ്റം കയറാനും നീന്താനും സാധിക്കും. അംഗ പരിമിതരുടെ സാമൂഹിക പുനരധിവാസത്തിലൂടെ അവരുടെ അന്തസുയര്‍ത്തുകയാണ് കിംസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ജയ്പൂര്‍ കാലിന്റെ പേരില്‍ പ്രസിദ്ധമായ ഭഗവാന്‍ മഹാവീര്‍ വികലാംഗ് സഹായസമിതി (ബി.എം.വി.എസ്.എസ്) യുമായി സഹകരിച്ചാണ് കിംസ് ജെയ്പൂര്‍ ഫൂട് സെന്റര്‍ പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button