ആലപ്പുഴ : തലേന്ന് രാത്രി ഭര്‍ത്താവുമൊന്നിച്ച് കിടന്നുറങ്ങിയ യുവതിയുടെ മൃതദേഹം രാവിലെ വീട്ടുമുറ്റത്ത് കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തി. ആലപ്പുഴ വെളിയനാട് പഞ്ചായത്തില്‍ താമസിക്കുന്ന അമ്പലം കുന്ന് വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജോതിയെയാണ് ഈ വിധം മരിച്ച നിലയില്‍ കാണപ്പെട്ടത്.
പുലര്‍ച്ചെ ഭര്‍തൃമാതാവ് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. മുന്നു വയസ്സുള്ള മകളുണ്ട്.
ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ശരീരത്തില്‍ പെട്രോളിന്റെ സാന്നിധ്യവും മൃതദേഹം കിടന്ന സ്ഥലത്തിനടുത്തായി കന്നാസിന്റെ അടപ്പം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments