തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രിയുടെ ഒരാഗ്രഹമല്ലേ,നടന്നോട്ടെന്ന് സര്‍ക്കാര്‍ കരുതിഎന്ന് സുധാകരൻ പറഞ്ഞു.വികസന കാര്യങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നു പറഞ്ഞ മന്ത്രി ബൈപ്പാസ് ഉദ്ഘാടനത്തെക്കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന് എംപി നടത്തിയ പരാമര്‍ശങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു.
പ്രേമചന്ദ്രന്, വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നേരത്തെ, ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി അതിന് കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. മറ്റ് മന്ത്രിമാരും ഇക്കാര്യത്തില്‍ ആധികാരികമായി പ്രതികരണം നടത്തിയിരുന്നില്ല.
Post Your Comments