ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ മുന്നോക്ക സംവരണ ബില്ലിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അരോപിച്ചു.
ഇത് നാടിനെ കുഴപ്പത്തില്‍ ചാടിക്കുന്ന നീക്കങ്ങള്‍ ആണ്. പൗരത്വ ഭേദഗതി ബില്ലും മുന്നോക്ക സംവരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ബില്ലുകള്‍ക്കെതിരെ മുസ്ലിം ലീഗ് എടുത്തത് ശക്തമായ നിലപാടാണ്.
ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവര് എന്ത് കൊണ്ട് അനുകൂലിച്ചു എന്ന് അവര്‍ തന്നെ വിശദീകരിക്കട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലോക്‌സഭയില്‍ സംവരണ ബില്‍ ഭരണഘടന ഭേദഗതി വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്ത മൂന്ന് എംപിമാരില്‍ ഒരാളാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
Post Your Comments