ന്യൂ ഡൽഹി : സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി. 165 പേർ അനുകൂലിച്ചും, മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി 7 പേര്‍ എതിർത്തും വോട്ട് ചെയ്തു. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം തളളി. സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സിപിഎം ഭേദഗതിയും തളളി. രാഷ്ട്രപതി ബില്ലില്‍ ഒപ്പു വച്ചാൽ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.
Post Your Comments