കൊച്ചി: ഹര്‍ത്താലിനെതിരെ നടപടി സ്വീകരിക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ത്താലിനെതിരെ നിയമ നിര്‍മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംബാവമാണെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ചോദ്യം ചെയ്തുള്ള ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. അതേസമയം സര്‍ക്കാരിന്റെ ഈ നടപടിയെ അനുകൂലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കും പണിമുടക്കുള്‍ക്കും എതിരെ ഒരു കൂട്ടം ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഏഴ് ദിവസത്തിന് മുമ്പ് നോട്ടീസ് കൊടുക്കാത്ത ഒരു ഹര്‍ത്താലോ പണിമുടക്കോ അനുവദനീയമല്ല. അങ്ങനെ നടത്തുന്ന പണിമുടക്കള്‍ക്ക് ശേഷം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ അത് ആഹ്വാനം നല്‍കുന്നവര്‍ നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം ഇത്തരം കാരങ്ങളില്‍ കോടതിക്ക് ഇടപെടേണ്ടി വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്നും ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്ത് ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ നിയമം ഇല്ലെന്നും, ദിവസക്കൂലിക്കു ജോലി ചെയ്യുന്നവരുടെ മൗലികാവശവും സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments