KeralaLatest NewsIndia

ബിജെപി എംപിമാരുടെ സംഘം രാഷ്ട്രപതിയെ കണ്ടു ; കേരളത്തിൽ ക്രമസമാധാന നില തകർന്നെന്ന് ആരോപണം

സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം ബിജെപി എംപിമാര്‍ രാഷ്ട്രപതിയെ അറിയിച്ചതായി സൂചന. വി.മുരളീധരന്‍ അടക്കമുള്ള നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തും.

കേരളത്തില്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പോലിസിനെ ഉപയോഗിച്ചും പ്രവര്‍ത്തകരെ തെരുവിലിറക്കിയും സര്‍ക്കാര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണെന്ന് സംഘം അറിയിച്ചതായാണ് സൂചന. നേരത്തെ ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാലംഗ എം.പിമാരുടെ സംഘത്തെ നിയോഗിച്ചിരുന്നു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോംകാര്‍ എം.പി, പ്രഹ്ലാദ് ജോഷി എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരാണ് ഉണ്ടായിരുന്നത്.ബിജെപി പ്രവർത്തകർക്ക് നേരെയുള്ള
സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button