ന്യൂഡൽഹി : സിബിഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു.സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. വിധി അനുകൂലമാണെങ്കിലും അലോക് വര്‍മ്മക്ക് ഭാഗീക വിജയമാണ് ഉണ്ടായിരിക്കുന്നത്.
സിബിഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മ്മക്ക് കോടതി അധികാരം നല്‍കിയിട്ടില്ല. അലോക് വര്‍മ്മക്കെതിരെയുള്ള പരാതികള്‍ സെലക്ഷന് കമ്മിറ്റി പരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇന്ന് രാത്രി കമ്മിറ്റി യോഗം ചേരും. ജസ്റ്റിസ് എ കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചു. ഈ മാസം 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി.
Post Your Comments