മംഗളൂരു : വിജയ ബാങ്കിനെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച്ച രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തു.
വിജയാബാങ്കിനെ ഗുജറാത്ത് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡില് ലയിപ്പിക്കുക വഴി കേന്ദ്ര സര്‍ക്കാരും നളില്‍ കുമാര്‍ കട്ടില് എംപിയും മംഗളൂരുവിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ലയനത്തിനെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും എംപി തയ്യാറായിട്ടില്ലെന്നും എന്ത് വില കൊടുത്തും വിജയാബാങ്ക് നിലനിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Post Your Comments