ഇന്ത്യയില്‍ കാർ വിൽപ്പനയിലെ ഇടിവ് മറികടക്കാൻ പുതിയ പദ്ധതികളുമായി ഫോക്സ് വാഗൺ . വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. വില്‍പ്പനാനന്തര സേവനങ്ങളും പരിപാലന ചിലവും കാര്‍ വാങ്ങിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. അതിനാല്‍ പുതിയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് നാലു വര്‍ഷ അടിസ്ഥാന വാറന്റി നല്‍കിക്കൊണ്ട് വില്‍പ്പനയിലെ നഷ്ടം നികത്താനുള്ള തയാറെടുപ്പിലാണ് ഫോക്സ് വാഗൺ.
സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് വാറന്റി. നേരത്തെ ഇത് രണ്ടുവര്‍ഷമായിരുന്നു. നാലുവര്‍ഷം വരെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ വർഷം അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ മൂന്നു സൗജന്യ സര്‍വീസുകളും വിവിധ മോഡലുകളില്‍ ലഭ്യമാക്കി. കഴിഞ്ഞവര്‍ഷം ആറുമാസം അല്ലെങ്കില്‍ 6,500 കിലോമീറ്ററും വരെ ഒരു സൗജ്യന സര്‍വീസ് മാത്രമാണ് ഉണ്ടായിരുന്നത്. പരിപാലന ചിലവുകള്‍ കൂടുതലാണെന്ന ആക്ഷേപം മാറ്റിയെടുക്കാൻ സാധാരണ സര്‍വീസ് ചിലവ് 24 മുതല്‍ 44 ശതമാനം വരെ വെട്ടിച്ചുരുക്കാനും ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തീരുമാനിച്ചു.
Post Your Comments