തിരുവനന്തപുരം : അർദ്ധ രാത്രി മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ നിർബന്ധിതമായി കടകള്‍ അടപ്പിക്കില്ലെന്ന് പറഞ്ഞിട്ടും സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളെത്തി പ്രവർത്തനം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടെന്ന് മാൾ ഓഫ് ട്രാവൻകൂർ അധികൃതർ. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്ക് സാമ്പത്തകമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. സാമ്പത്തിക നഷ്ടമടക്കം കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനാണ് പ്രവർത്തനം നിർത്തിവെച്ചതെന്നും മാളിന്‍റെ പിആർഒ ശ്രീകുമാർ പറഞ്ഞു.
രാവിലെ തന്നെ മാളിന്റെ മുന്നിൽ പണിമുടക്കനുകൂല സംയുക്ത ട്രേഡ് യൂണിയനുകളുടെ ആളുകൾ സംഘടിച്ച് മാളിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചു. തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തടയില്ലെന്ന് സംഘടനകൾ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും ഇതിന് വിപരീതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും മാൾ അധികൃതർ പറഞ്ഞു.
Post Your Comments