![SISTER](/wp-content/uploads/2018/09/sister.jpg)
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയായ ലൂസി കളപ്പുരയ്ക്കലിനു കാരണം കാണിക്കല്‍ നോട്ടീസ്. മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം നാളെ കൊച്ചിയില്‍ നേരിട്ട് എത്തിയാണ് സിസ്റ്റര്‍ വിശദീകരണം നല്‍കേണ്ടത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ മാനന്തവാടി രൂപത വിശുദ്ധ പഠനം, കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്ന് വിലക്കേര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ വിശ്വാസികള്‍ രംഗത്ത് വന്നതോടെ നടപടി പിന്‍വലിക്കുകയായിരുന്നു.
Post Your Comments