പുരുഷ മേധാവിത്വമുള്ള കഥാപാത്രങ്ങളെഴുതി തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച രചയിതാവ് എന്ന നിലയില്‍ രണ്‍ജി പണിക്കര്‍ അന്നത്തെ കാലത്ത് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. തന്റെ സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയെങ്കിലും തലസ്ഥാനം ഉള്‍പ്പടെയുള്ള തന്‍റെ ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡ് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍, പുരുഷ ശബ്ദം സിനിമാ ശാലകളില്‍ സിംഹഗര്‍ജ്ജനം പോലെ മുഴങ്ങിയമ്പോഴും മലയാള സിനിമയില്‍ നിന്ന് മായ്ച്ചു കളയാനാവാത്ത വിധം രഞ്ജി പണിക്കര്‍ തന്റെ തൂലികയില്‍ സൃഷ്ടിച്ച പെണ്‍ കഥാപാത്രമായിരുന്നു ‘പത്രം’ എന്ന സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ദേവിക ശേഖര്‍.
എഴുത്തുകാരനെന്ന നിലയില്‍ ആണ്‍മേല്‍ക്കോയ്മ പരുവപ്പെടുത്തുന്ന ആളെന്ന നിലയിലെ വിമര്‍ശനത്തിനു നല്‍കിയ തിരിച്ചടിയായിരുന്നു രണ്‍ജി പണിക്കരുടെ ദേവിക ശേഖര്‍. അടുക്കും ചിട്ടയുമില്ലാതെ അലക്ഷ്യമായി സഞ്ചരിച്ചിരുന്നേല്‍ തിയേറ്ററില്‍ നിന്ന് കൂവല്‍ ഏറ്റുവാങ്ങാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു അതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
“ആറരയടി പൊക്കമുള്ള സ്ഫടികം ജോര്‍ജ്ജിന്റെ മുഖത്ത് നോക്കി മഞ്ജു പുശ്ചത്തോടെ നെടുനീളന്‍ ഡയലോഗ് പറയുന്നത് ഒന്ന് പാളി പോയാല്‍ എല്ലാം അവിടെ തീര്‍ന്നു, പിന്നീടു അത് പ്രേക്ഷകര്‍ക്ക് കൂവാനുള്ള ഒരു അവസരമായി അത് മാറും, മഞ്ജു വാര്യരുടെ മികച്ച പ്രകടനം അത്തരമൊരു സീനിന്റെ മികവിന് നിര്‍ണായകമായെന്നും” രണ്‍ജി പണിക്കര്‍ പങ്കുവെയ്ക്കുന്നു.
1999-ല്‍ പുറത്തിറങ്ങിയ ‘പത്രം’ സംവിധാനം ചെയ്തത് ജോഷിയായിരുന്നു. സുരേഷ് ഗോപി ഹീറോയായി അഭിനയിച്ച ചിത്രത്തില്‍ ദേവിക ശേഖര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്, നടന്‍ മുരളിയുടെ ശേഖരന്‍ എന്ന കഥാപാത്രവും എന്‍എഫ് വര്‍ഗീസിന്റെ വിശ്വനാഥന്‍ എന്ന പ്രതിനായക കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments