Latest NewsIndia

ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ ഹെല്‍മറ്റ് ധരിച്ചത് 3 പേര്‍ മാത്രം :ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്

പൂനെ : പൂനെ സിറ്റിയില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ 3 പേര്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. പുനെ ട്രാഫിക് പൊലീസാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പുനെ സിറ്റി, പിംപ്രി-ചിഞ്ചാദ് എന്നിവിടങ്ങളില്‍ മാത്രം നടന്ന അപകടത്തിന്റെ കണക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. മരണപ്പെട്ട ഭൂരിഭാഗം പേര്‍ക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. മറ്റു പലരും മൃതപ്രാണനുമായി അവശ നിലയില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം 182 പേരും 2017 ല്‍ 212 പേരും ഇവിടെ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടു. 2018 ല്‍ മരണപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നത്. 2017 ല്‍ ഇവരില്‍ ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2016 ല്‍ 185 പേരുടെയും 2015 ല്‍ 240 പേരുടെയും ജീവനും
ഹെല്‍മറ്റ് ഉപയോഗിക്കാത്തിതിനാല്‍ പൂനെയിലെ നിരത്തുകളില്‍ പൊലിഞ്ഞിട്ടുണ്ട്. ബൈക്ക് യാത്രയില് ഹെല്‍മെറ്റ് ഉപയോഗിക്കേണ്ട അവശ്യകതയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button