Latest NewsKerala

ദേശീയ പണിമുടക്ക് ; സമരക്കാർ അറസ്റ്റിൽ

കൊൽക്കത്ത : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുകയാണ്. ട്രെയിൻ തടഞ്ഞ സമരക്കാർ അറസ്റ്റിൽ. ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡൽഹിയെയും മുംബൈയെയും ഹർത്താൽ അധികം ബാധിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹർത്താൽ സമാധാനപരമാണ്.

കേരളത്തിൽ കൊച്ചി തുറമുഖത്തും ചേളാരി ഐഒസിയിലും ജീവനക്കാരെ സമരക്കാർ തടഞ്ഞു. സമരത്തിനു അനുഭാവം പ്രകടിപ്പിച്ച് വിവിധ സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പണിമുടക്കിനു അനുഭാവം പ്രകടിപ്പിച്ചു തൊഴിലാളികള്‍ തിരുവനന്തപുരം നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.

കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് മേഘലയിലുള്ളവര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍, തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കുമെന്നു സംയുക്ത സമര സമിതി അറിയിച്ചു. പാല്‍, പത്രം ,ആശുപത്രി, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button