NattuvarthaLatest News

പുല്ല് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉദുമ: പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മി (60)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അംബാപുരത്ത് വെച്ച് തൊഴിലുറപ്പ് ജോലിക്കിടയില്‍ പുല്ലിന് തീയിട്ട് കത്തിക്കുന്നതിനിടെ ലക്ഷ്മിയുടെ സാരിക്ക് തീപിടിക്കുകയായിരുന്നു. അരയ്ക്ക് താഴെ പൊള്ളലേറ്റ ലക്ഷ്മിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button