കൊച്ചി; കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
പിഎസ്സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്ക് ചേരാൻ സാവകാശം തേടിയെന്നും അറിയിക്കണം .
ബാക്കി എത്ര ഒഴിവുണ്ടെന്നും ഒഴിവുകൾ വിഞ്ജാപനം ചെയ്യാൻ നടപടിയെടുത്തോ എന്നും വ്യക്തമാക്കണം. പിഎസ്സി ശുപാർശ ലഭിച്ചിട്ടും നിയമനം പാടേ വൈകുകയാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ നൽകിയ അപ്പീലിലണ് നടപടി.
എപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരിഗണിക്കും.
Post Your Comments