തിരുവനന്തപുരം; കേരള ബാങ്ക് രൂപീകരണത്തിനായി സഹകരണ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം.
ഇതോടെ കേരളാ ബാങ്കിനായി 12 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ലയനത്തിന് അംഗ ബാങ്കുകളുടെ പൊതുയോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥ.
സഹകരണ നിയമത്തിലെ വകുപ്പ് 14 ആണ് ഭേദഗതി ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് കാസർകോട്, വയനാട്, മലപ്പുറം കോട്ടയം, ഇടുക്കി ജില്ലകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കില്ല.
Post Your Comments