പാനൂർ : അടിയും വഴക്കും ഒക്കെ പതിവായ നാടായതിനാൽ പെൺകുട്ടികളെ പാനൂരിലേക്ക് കെട്ടിച്ചയയ്ക്കാൻ വീട്ടുകാർക്ക് ധൈര്യമില്ല. വിവാഹപ്രായം കഴിഞ്ഞിട്ടും ഇവിടുത്തെ ആൺകുട്ടികൾക്ക് പെണ്ണുകിട്ടുന്നില്ല എന്നതാണ് വാസ്ഥവം. എന്നാല്‍, വിധിയെ പഴിച്ച് ജീവിതം കളയാന്‍ അവരെ അനുവദിക്കില്ലെന്ന വാശിയിലാണ് പാനൂര്‍ പൊലീസ്. ഈ ചിന്താഗതി മാറ്റിയെടുക്കണം. വിവാഹ പ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു നില്‍ക്കുന്ന’ ആണുങ്ങളുടെ കണക്കെടുക്കലാണ് ആദ്യം. ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ മാസം നടന്നു. സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്‍മാരുടെ സഹായത്തോടെ മദ്ധ്യവേനലവധിക്കാലത്ത് സര്‍വേ തുടങ്ങും.
പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് പൊലീസ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം കുറച്ചു നാള്‍ മുമ്ബ് ഏര്‍പ്പെടുത്തി. ക്ളാസില്‍ നല്ലൊരു പങ്കും മുപ്പതു വയസിനടുത്തെത്തിയവരും മുപ്പത് കഴിഞ്ഞവരും. അവര്‍ തന്നെയാണ് തങ്ങളുടെ വേദന പങ്കുവച്ചത്.
പാനൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയിലെ ഒമ്ബതിനായിരത്തോളം വീടുകളിലും വിദ്യാര്‍ത്ഥികള്‍ സര്‍വേ നടത്തും. ഇവിടെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞും അവിവാഹിതരായി കഴിയുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹം നടക്കില്ലെന്ന് ഇവര്‍ സ്വയം തീരുമാനിച്ചുറപ്പിച്ചതു പോലെയാണ്. കുറച്ച് പേര്‍ കര്‍ണാടകത്തിലെ കുടക് ജില്ലയില്‍ നിന്നും മറ്റും കല്യാണം കഴിച്ചെങ്കിലും വലിയൊരു ശതമാനവും ക്രോണിക് ബാച്ചിലര്‍മാരാണെന്ന് പൊലീസ് പറയുന്നു.
പാനൂരിലെ പെണ്‍കുട്ടികള്‍ക്ക് ചെറുക്കനെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള കാലവുമുണ്ടായിരുന്നു. ചട്ടമ്ബിനാട്ടില്‍ നിന്ന് പെണ്ണെടുക്കാന്‍ ചെക്കന്മാരുടെ വീട്ടുകാര്‍ മടിച്ചു. പൊലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ആ പേരുദോഷം മാറ്റിയെടുത്തത്. എന്നാല്‍, പെണ്ണു കിട്ടില്ലെന്ന ചിന്ത പാനൂരിലെ പുരുഷന്‍മാരെ വിട്ടുമാറിയിട്ടില്ലെന്നു മാത്രം. ക്രമസമാധാന പാലനത്തിനൊപ്പം നാട്ടുകാരുടെ ക്ഷേമവും കണ്ടുള്ള പൊലീസിന്റെ മാതൃകാ ഇടപെടല്‍ ഫലം കാണുകയാണ്. യുവാക്കളെ കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതും അതിന്റെ ഭാഗമാണ്.
Post Your Comments