ന്യൂഡല്‍ഹി: വളർച്ചാ നിരക്കിൽ കുതിപ്പുമായി ഇന്ത്യ. ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായിത്തീര്‍ന്നിരിക്കുകയാണ് ഇന്ത്യ.തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഈ വളര്‍ച്ചാനിരക്ക് മോദി സര്‍ക്കാരിനു ശുഭകരമായി തീരുമെന്നാണ് സൂചന. തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസ് പുറത്ത് വിട്ട ഏറ്റവും പുതിയറിപ്പോർട്ടിലാണ് വളര്‍ച്ചാനിരക്ക് എടുത്ത് കാണിക്കപ്പെട്ടിരിക്കുന്നത്.
2018-19 വര്‍ഷത്തില്‍ ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമായിരിക്കെ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന സ്ഥാനത്ത് നിലനില്‍ക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന വിധത്തിലുള്ള വളര്‍ച്ചാനിരക്കാണിപ്പോഴുണ്ടായിരിക്കുന്നത്.2018-19 കാലത്ത് വളരെ ആരോഗ്യകരമായ ജിഡിപി വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്കുണ്ടാകുമെന്നും ഇതിലൂടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നുമാണ് എക്കണോമിക് അഫയേര്‍സ് പറയുന്നത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ നിര്‍മ്മാണ മേഖല 2018-19 ല്‍ 8.3 ശതമാനം വളരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ 2018-19ല്‍ 3.8 ശതമാനം വളര്‍ച്ചയുണ്ടാകും.
Post Your Comments