ശബരിമല : മകരവിളക്കിന് 5 ദിവസം മാത്രം ബാക്കിനിൽക്കെ തീർഥാടകർക്കുള്ള സൗകര്യങ്ങൾ പൂർത്തീകരിക്കുന്നില്ല. എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പറയുമ്പോഴും മകരവിളക്കിന് തീർഥാടകർ തടിച്ചുകൂടുന്ന ഒരു ഭാഗത്തേക്കും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. മുൻവർഷങ്ങളിൽ ഒരാഴ്ച മുൻപേ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ സ്ഥാനത്താണ് ഇത്തവണ സൗകര്യങ്ങൾ ഒന്നുമില്ലാതെ കിടക്കുന്നത്.
മകര ജ്യോതിദർശനത്തിനായി സന്നിധാനത്ത് 8 വ്യൂ പോയിന്റുകളാണുള്ളത്. അതിൽ പ്രധാനം പാണ്ടിത്താവളമാണ്. ഒരു തടസ്സവുമില്ലാതെ ഒരു ലക്ഷം പേർക്ക് അവിടെ ഇരുന്നു മകരജ്യോതി കാണാം. എന്നാൽ ഈ സ്ഥലം ഇപ്പോൾ പൂർണമായും മാലിന്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്.
ശരംകുത്തി ഹെലിപാഡ്, അതിനു സമീപം വനത്തിലെ മൂന്നു സ്ഥലങ്ങൾ, ശബരിപീഠത്തിനു സമീപം വനമേഖല, പുതിയ അന്നദാന മണ്ഡപം, ഇൻസിനറേറ്റർ, കൊപ്രാക്കളം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫിസുകൾക്കു സമീപം എന്നിവിടങ്ങളിൽ തടസ്സമില്ലാതെ ജ്യോതികാണാം. അവിടെയും ഒരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല.
Post Your Comments