KeralaLatest NewsIndia

യുവതി പ്രവേശനത്തിന് എതിരായ സമരത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം : എസ് ഐ യുടെ വീട് ആക്രമിച്ചതുൾപ്പെടെയുള്ള പ്രതികളെ കുറിച്ച്‌ പൊലീസിന് സൂചന

അക്രമികളെ കുറിച്ചുള്ള സൂചനയും കിട്ടി. ഇവര്‍ ഒളിവിലാണ്.

അടൂര്‍: ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ താലൂക്കില്‍ നില നില്‍ക്കുന്ന സംഘപരിവാര്‍-സിപിഎം സംഘര്‍ഷത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള സ്‌കൈ മൊബൈല്‍സിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതും മറ്റൊരു അജണ്ടയുടെ ഭാഗമായിട്ടാണ്. ടൗണില്‍ ഏറ്റവുമധികം കച്ചവടം നടക്കുന്ന സ്ഥാപനമാണ് സ്‌കൈമൊബൈല്‍സ്. ഇതു തന്നെയാണ് ആക്രമിക്കപ്പെടാനുണ്ടായ കാരണവും.

ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. കടയുടമ, സെയില്‍സ്മാന്‍, മൊബൈല്‍ വാങ്ങാന്‍ വന്നവര്‍ എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അക്രമി സംഘത്തിന്റെ വാഹനം പൊലീസ് പിടികൂടി. അക്രമികളെ കുറിച്ചുള്ള സൂചനയും കിട്ടി. ഇവര്‍ ഒളിവിലാണ്. ഇത് കൂടാതെ പറക്കോട്ട് ഇന്ന് രാവിലെ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ഗ്രേഡ് എസ്‌ഐ വേണുവിന്റെ വീട്ടിലേക്ക് ബൈക്കിലെത്തിയ സംഘം തീ കൊളുത്തിയ മണ്ണെണ്ണക്കുപ്പി വലിച്ചെറിഞ്ഞു.

നിലവിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. വേണുവിനെ ശബരിമല വിഷയത്തിന്റെ പേരില്‍ ആക്രമിക്കേണ്ട കാര്യം ആര്‍ക്കുമില്ലെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ ഇയാള്‍ക്ക് അയല്‍വാസികളുമായി ബന്ധപ്പെട്ട് അതിരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആ സ്ഥിതിക്കുണ്ടായ ആക്രമണമായിട്ടാണ് പൊലീസ് ഇതിനെ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button