Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ പദ്ധതിയൊരുക്കി ബിജെപി കേന്ദ്ര നേതൃത്വം: വിവരങ്ങള്‍ ഇങ്ങനെ

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് ബിജെപി ഉന്നം വയ്ക്കുന്നത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിയില്‍ തങ്ങള്‍ക്കു കിട്ടിയ സ്വീകാര്യതയുടെ ചൂട് നഷ്ടപ്പെടുത്താതെ തെരഞ്ഞെപ്പില്‍ നേട്ടം ഉണ്ടാക്കാം എന്നതാണ് ബിജെപിയുടെ അജണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും കൂടി കളത്തിലിറങ്ങുന്നതോടെ ഈ നീക്കത്തിന് കൂടുതല്‍ പിന്തുണ ലഭിക്കും എന്നു തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.

രാജ്യത്ത് ഭരണ തുടര്‍ച്ച തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണ നടത്തിയ സംസ്ഥാനങ്ങളില്‍ ഇത്തവണ സീറ്റ് കുറയുമെന്ന സൂചനയുണ്ട്. എന്നാല്‍ ഈ നഷ്ടം നികത്താന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനം വന്ന സംസ്ഥാനങ്ങളിലും കേരളത്തിലും പരമാവധി സീറ്റ് നേടുക എന്നതാണ് പാര്‍ട്ടിയുടെ അജണ്ട.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് ബിജെപി ഉന്നം വയ്ക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരോടൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥാനാര്‍ത്ഥികളെയും ബി.ജെ.പി രംഗത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം തിരുവനന്തപുരം, ആറ്റിങ്ങള്‍ പത്തനംതിട്ട, തൃശൂര്‍ , പാലക്കാട് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുണ്ട്.

അയ്യപ്പജ്യോതി പോലുള്ള പരിപാടികളിലെ പങ്കാളിത്തം ബി.ജെ.പി ക്ക് ആവേശം നല്‍കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് തങ്ങളാണെന്നാണ് അവകാശപ്പെടുന്നുണ്ടെങ്കിലും താഴേതട്ടില്‍ ബിജെപിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നും വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button