അമരാവതി : തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ കാറുകള്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ടാക്‌സിയായോടിച്ച് ഉപജീവന മാര്‍ഗ്ഗം നേടാനാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുതിയ പദ്ധതി.
വിലയുടെ 10% മാത്രം നല്‍കി കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ആന്ധ്രാ മുഖ്യന്‍ എന്‍ ചന്ദ്രബാബു നായിഡു നടപ്പിലാക്കുന്നത്. മൊത്തം രണ്ട് ലക്ഷം രൂപ കാര്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.
വിലയുടെ 10 ശതമാനം ഉടമസ്ഥന്‍ നല്‍കണം.ബാക്കി തുക സര്‍ക്കാര്‍ തവണകളിലായി ബാങ്കില്‍ അടയ്ക്കും. ബ്രാഹ്മണ സമുദായത്തിലെ തൊഴില്‍ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഘട്ടത്തില്‍ 50 ഡിസയര്‍ കാറുകളാണ് വിതരണം ചെയ്യാനായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
Post Your Comments