Latest NewsKerala

അഗസ്ത്യാര്‍കൂടം സ്ത്രീ പ്രവേശനം: പ്രക്ഷോഭം തുടങ്ങാനൊരുങ്ങി ആദിവാസി മഹാസഭ

തിരുവനന്തപുരം: അഗ്‌സ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കാണി വിഭാഗം. അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്ന വിശ്വാസമാണ് ഇതിന് കാരണം. അതേസമയം സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. എന്നാല്‍ പ്രതഷേധങ്ങള്‍ ഭയന്ന് പിന്മാറില്ലെന്നും മല കയറുമെന്നും അനുമതി നേടിയ സത്രീകള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഗസ്ത്യാര്‍കൂടം യാത്രയ്ക്ക് സ്ത്രീകള്‍ക്കും അനുമതി നല്‍കികൊണ്ട് വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനോടകം തന്നെ നിരവധി സ്ത്രീകല്‍ മലകയറുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യികയും ചെയ്തു. അതിനിടെയാണ് അഗസ്ത്യാര്‍കൂടത്തിലെ കാണി വിഭാഗം രംഗത്തെത്തിയത്.

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രികളുടെ യാത്രയെ നേരത്തെയും കാണി വിഭാഗം എതിര്‍ത്തിരുന്നു. തുടര്‍ന്ന് മലകയറ്റം സാധ്യാമാക്കുന്നതിനായി ഒരു വിഭാഗം സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button