.ന്യൂഡല്‍ഹി : കെഎസ്ആര്‍ടിസി വലിയ നഷ്ടം നേരിടുന്നുവെങ്കില്‍ അടച്ചു പൂട്ടിക്കൂടെയെന്ന് സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
നിലവില്‍ 4000 കോടിയുടെ അധിക നഷ്ടം ഇപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി നേരിടുന്നുണ്ടെന്ന് അഭിഭാഷകന്‍ കെഎസ്ആര്‍ടിസിയെ അറിയിച്ചു. ഈ നിലയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൂടി നല്‍കുകയാണെങ്കില്‍ അധിക ബാധ്യതയുണ്ടാവുമെന്നായിരുന്നു അഭിഭാഷകന്റെ വാദം.
ഇതിനിടെയാണ് വലിയ നഷ്ടത്തിലാണെങ്കില്‍ അടച്ചു പൂട്ടിക്കൂടെയെന്ന് കോടതി ചോദിച്ചത്.
Post Your Comments