പത്തനംതിട്ട: മകരവിളക്കിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി പത്തനംതിട്ട ജില്ലാഭരണകൂടം. സ്കൂള്‍ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കും. ഹില്‍ടോപ്പില്‍ മകരവിളക്ക് കാണാന്‍ അനുവദിക്കുന്നതും സൗകര്യങ്ങള്‍ ചെയ്യുന്നതും ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
മകരവിളക്ക് കാണാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം, വെളിച്ചം, ആരോഗ്യവകുപ്പിന്റെ സഹായം എന്നിവ ഉറപ്പാക്കും. ഓരോ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്ക് ആയിരിക്കും ചുമതല. അപകട സാധ്യത കണക്കിലെടുത്ത് സട്രച്ചര്‍, ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും.
വടശ്ശേരിക്കര മുതലുള്ള സ്കൂളുകളുടെ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കും. തീര്‍ത്ഥാടകര്‍ക്ക് അവിടെനിന്നും കെഎസ്ആര്‍ടിസി ബസുകള്‍ ലഭ്യമാക്കും. മകരവിളക്ക് ദിവസം ഗതാഗത നിയന്ത്രണവും ഉണ്ടാകും.
Post Your Comments